ambala

അമ്പലപ്പുഴ: കരുവാറ്റ ലീഡിംഗ് ചാനലിന് കുറുകെ ഒരു നാടിന്റെ വികസന സ്വപ്നങ്ങൾ നെഞ്ചേറ്റി നാലുചിറ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു. പുറക്കാട്, കരുവാറ്റ കരി നില കാർഷിക മേഖലയുടെ വളർച്ചക്ക് നാന്ദിയാകുന്ന പാലത്തിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് എച്ച്. സലാം എം .എൽ .എ പറഞ്ഞു. പാലത്തിന്റെ ഇരു കരകളിലുമായി നദിയുടെ കടവു വരെയുള്ള അപ്രോച്ച് റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തിയായി. ബി.എം - ബി.സി നിലവാരത്തിലാണ് അപ്രോച്ച് റോഡ് പൂർത്തിയാക്കിയത്. ആദ്യ പിണറായി വിജയൻ സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മാണത്തിന് 38 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. നിർമ്മാണ പൂർത്തീകരണത്തിന് രണ്ടാം പിണറായി സർക്കാർ 2024 മാർച്ചിൽ 54.96 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി കിഫ്ബിയിൽ നിന്ന് ലഭ്യമാക്കിയാണ് പാലം ഗതാഗതത്തിന് സജ്ജമാക്കുന്നത് ആദ്യ എക്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ഡിസൈൻ യൂണിറ്റ് രൂപരേഖ തയ്യാറാക്കിയ പാലത്തിന് സംസ്ഥാനത്തെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് എന്ന നൂതന സാങ്കേതികവിദ്യയാണുള്ളത്. ഇതുവഴി കരുമാടി ജംഗ്ഷനിലും അവിടെ നിന്ന് കിഴക്കോട്ട് തിരുവല്ലയിലേക്കോ, പടിഞ്ഞാട്ട് ദേശീയപാതയിലേക്കോ വേഗത്തിൽ എത്തിച്ചേർന്ന്, വാഹന യാത്രക്കാർക്ക് കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചേരാം.

........

# ആദ്യ എക്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം

1. 458 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പൂർത്തിയാകുന്ന പാലത്തിന് നദിയിൽ തൂണുകൾ നൽകാതെ 70 മീറ്റർ നീളമുള്ള സെന്റർർ സ്പാനാണുള്ളത്

2. 42 മീറ്റർ നീളമുള്ള 2 ഉും, 24.5 മീറ്റർ നീളമുള്ള 2 ഉും, 12 മീറ്റർ നീളമുള്ള 17 ഉും 19.8 മീറ്റർ 2സ്പാനുകളുമാണ് പാലത്തിനുള്ളത്

3. പ്രീട്രെസ്ഡ് ബോക്സ് ഗർഡറും കേബിൾ സ്റ്റേയ്ഡും ചേർന്നുള്ള നിർമ്മാണമാണിത്, യാത്ര വേഗത്തിലാകും.

4. തോട്ടപ്പള്ളി കൊട്ടാരവളവിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് നാലുചിറ പാലം കടന്നാൽ നിർമ്മാണം പുരോഗമിക്കുന്ന കൊട്ടാരവളവ് ബൈപ്പാസിലെത്താം.