ആലപ്പുഴ: അദ്ധ്യാപകർ തങ്ങളുടെ കടമകൾ മറക്കാതെ മനുഷ്യത്വം ഉയർത്തി പിടിയ്ക്കണമെന്ന് ചലച്ചിത്രഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞു. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന അദ്ധ്യാപക കലോത്സവം ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വയലാർ ശരത്ചന്ദ്രവർമ്മ. യോഗത്തിൽ പി.പി.ചിത്തരജ്ഞൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ്, ജനറൽ സെക്രട്ടറി കെ.ബദറുന്നിസ, കെ.വി.ബെന്നി, എം.കെ.നൗഷാദലി, പി.ജെ.ബിഗേഷ്, എ.കെ.ബീന, പി.ഡി.ജോഷി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു.