
ചേർത്തല :ഭക്ഷണ അവശിഷ്ടങ്ങളിൽ നിന്നും ഉത്പാദിപ്പിച്ച ജൈവ വളവുമായി ടീം പറയൻചാൽ പ്രവർത്തകർ കരപ്പുറം ഫെസ്റ്റിന്റെ പ്രദർശനശാലയിൽ 5 വർഷം ഉപയോഗിക്കാവുന്ന ഗുണമേന്മയുള്ള ഗ്രോബാഗുകളിലാണ് വിൽപ്പന .ആവശ്യക്കാരിൽ നിന്നും ബുക്കിംഗാണ് സ്റ്റാളിൽ സ്വീകരിക്കുന്നതെന്ന്
ആർ.സബീഷ് മണവേലി പറഞ്ഞു.അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കൃഷിക്കാവശ്യമായ വളം ഇവിടെ ഉത്പാദിപ്പിക്കയാണ് വേണ്ടത്. 2 ലക്ഷം കിലോ ഭക്ഷണമാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിച്ച് തയ്യാറാക്കിയ നാൽപ്പതിനായിരം കിലോ വളവും കമ്പോസ്റ്റും കൃഷിക്കാർക്ക് ലഭ്യമാക്കി കഴിഞ്ഞു. കേരളത്തിലെ 14 ജില്ലകളിലായി പതിനായിരം ഗ്രോ ബാഗുകൾ വിതരണം ചെയ്തു.'മാണിക്യമാണ് മാലിന്യം' എന്ന ആശയത്തെ കൃഷിയിലൂടെ പ്രാവർത്തികമാക്കുകയാണ് ടീം പറയൻചാൽ.ജലാശയങ്ങളിൽ അകപ്പെടേണ്ടിയിരുന്ന ഭക്ഷണമാലിന്യത്തെ ജൈവവളമാക്കുക വഴി ജലാശയങ്ങൾ മാലിന്യമുക്തമാവുകയും മാലിന്യമുക്ത നവകേരള പ്രവർത്തനങ്ങളെ സഹായിക്കുകയുമാണ് ലക്ഷ്യം. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ 20 ന് ആരംഭിച്ച കരപ്പുറം ഫെസ്റ്റ് നാളെ അവസാനിക്കും. 83 ാം നമ്പർ സ്റ്റാളിലാണ് ടീം പറയൻ ചാലിന്റെ പ്രവർത്തകർ ഉള്ളത് .