ആലപ്പുഴ: മുസ്ലീം എഡ്യൂക്കേഷണൽ സൊസൈറ്റി അമ്പലപ്പുഴ താലൂക്ക് സമ്മേളനം എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ.എ.എ.റസാക്ക് ഉദ്ഘാടനം ചെയ്തു. ഡോ.മൻമോഹൻസിങ്ങിന്റെയും എം.ടി.വാസുദേവൻ നായരുടെയും നിര്യാണത്തിൽ അനുശോചിച്ചു. പ്രസിഡന്റ് അഡ്വ.എ.മുഹമ്മദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രൊഫ. എ.ഷാജഹാൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.അഹമ്മദ് ബഷീർ, അബ്ദുൽ അസീസ് പാലമൂട്ടിൽ, ഡോ.ഫിറോസ്, ഹസൽ പൈങ്ങാമഠം, തൈക്കൽ സത്താർ, ഷാഹുൽ ഹമീദ്, എ.അഷറഫ്, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.അഡ്വ. എ.നിസാമുദ്ദീൻ, അബ്ദുൽ ഖാദർ, മൈമൂന ഹബീബ്, അബ്ദുൽ മജീദ് എന്നിവരെ ആദരിച്ചു.