ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ ബഡ്ജറ്റ് ടൂറിസം സെൽ ജനുവരി മാസത്തെ ടൂർ കലണ്ടർ പ്രസിദ്ധീകരിച്ചു.18 ന് ട്രിപ്പുകളാണ് നടത്തുന്നത്. ജനുവരി 2ന് കാൽവരി മൗണ്ടിലേക്കും 3ന് ഉത്രാളിക്കാവ്,5ന് ഇല്ലിക്കൽ കല്ല് ഇലവീഴാപ്പൂഞ്ചിറ,8ന് സൈലന്റ് വാലി,11ന് മാമലക്കണ്ടം, 12ന് വാഗമൺ-പരുന്തുംപാറ,13ന് തിരുവൈരാണിക്കുളം ക്ഷേത്ര തീർത്ഥാടനം,15ന് ശബരിമല തീർത്ഥാടനം,17ന് ആഴിമല (തിരുവനന്തപുരം,ക്ഷേത്ര ദർശനം),18ന് മൂന്നാർ മറയൂർ,19ന് ഗവി,20നും 23നും തിരുവൈരാണിക്കുളം ക്ഷേത്ര തീർത്ഥാടനം,23ന് നെഫർറ്റിറ്റി കപ്പൽയാത്ര,24ന് വേളാങ്കണ്ണി തീർത്ഥാടനം,26ന് ചതുരംഗപ്പാറ,ഉത്രാളിക്കാവ്,27ന് ഇൻഫോർട്ടൈൻമെന്റ്(ട്രാവൽ ടു ടെക്‌നോളജി) എന്നീ ട്രിപ്പുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് മുൻ കൂട്ടി ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഫോൺ:94477 08368,98464 75874.