
ചേർത്തല: ചേർത്തലയിലെ സാഹിത്യ കൂട്ടായ്മയുടെ പുസ്തക പ്രസാധക പ്രസ്ഥാനമായ കനൽ ബുക്സിന്റെ ഉദ്ഘാടനവും എഴുത്തുകാരൻ ടി.വി. ഹരികുമാറിന്റെ 'ആണൊരുത്തി','ഉള്ളുരുക്കങ്ങൾ' എന്നി രണ്ടു നോവലുകളുടെ പ്രകാശനവും ചേർത്തല എസ്.എൻ.കോളജ് റിട്ട.പ്രൊ.എം.വി.കൃഷ്ണമൂർത്തി നിർവഹിച്ചു.ചേർത്തല വുഡ്ലാന്റ്സ് ഓഡിറ്റോയിൽ നടന്ന സമ്മേളനത്തിൽ കനൽ ബുക്സ് എഡിറ്റർ സി.എൻ.ബാബു അദ്ധ്യക്ഷത വഹിച്ചു.
വിനയകുമാർ തുറവൂർ,സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്,പൂച്ചാക്കൽ ഷാഹുൽ,ഗീതാ തുറവൂർ,ശർമ്മിള സെൽവരാജ്,എം.ഡി.വിശ്വംഭരൻ,മംഗളൻ തൈയ്ക്കൽ,ആർ.ആശ,എലിസബത്ത് സാമുവൽ,ആർ.ജയചന്ദ്രൻ,സുരേഷ് പള്ളിത്തോട്,ടി.വി.ഹരികുമാർ എന്നിവർ സംസാരിച്ചു.