ചാരുമൂട് : ചാരുംമൂട്ഹോളി ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹസ്പർശം - 2025 ഇന്ന് വൈകിട്ട് 4 ന് ടൗൺ മസ്ജിദ് ഹാളിൽ നടക്കും. 7-ാ മത് വാർഷിക സമ്മേളനം മന്ത്രിപി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് കെ. സാദിഖ് അലിഖാൻ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഷെറഫുദീൻ കല്ലറവിള
റിപ്പോർട്ട്അവതരിപ്പിക്കും.സാന്ത്വനം പദ്ധതി ചുനക്കര തെക്ക് ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് യാസീൻ ബാഖവി ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് എം.എസ്.ഷറഫുദീൻഅനുസ്മരണംനടത്തും. വിവിധ മേഖലകളിലെ പ്രതിഭകള ചടങ്ങിൽ ആദരിക്കും.