ചാരുംമൂട്: നൂറനാട് ഇടപ്പോൺ ശാന്തിതീരം അഭയ കേന്ദ്രത്തിൽ നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് മതസൗഹാർദ്ദ സന്ധ്യ സംഘടിപ്പിച്ചു. അഭയ കേന്ദ്രത്തിലെ നിരാലംബരായ 50 ഓളംഅമ്മമാർ ചടങ്ങിൽ പങ്കെടുത്തു. നമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.കെ.കടമ്പാട്ട് ആ മുഖ പ്രഭാഷണം നടത്തി. ക്രിസ്തുമസ് മതസൗഹാർദ സായാഹനം നൂറനാട് പൊലീസ് സബ് ഇൻസ് പെക്ടർ സന്തോഷ് ഉദ്ഘാടനം ചെയ്തു. ആര്യ ബി. കടമ്പാട്ട് അദ്ധ്യക്ഷതവഹിച്ചു. ബ്രഹ്മകുമാരീസ് ഇശ്വരീയ വിശ്വവിദ്യാലയം ഉഷ സിസ്റ്റർ, വലിയ വരമ്പുഴ ലാറ്റിൻ കത്തോലിക്ക ചർച്ച് വികാരി ഫാ. സാജൻ എന്നിവർ ചേർന്ന് വെള്ളരിപ്രാവുകളൈ പറത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ, നൂറനാട് ഗ്രാമപഞ്ചായത്തംഗം ശിവപ്രസാദ്, ശാന്തിതീരം പി.ആർ.ഒ അടൂർ സുനിൽകുമാർ, കോമഡി ആർട്ടിസ്റ്റ് നരിയാപുരം വേണു, എസ്.ജമാൽ, വി.പി.ബീജ,മുഹമ്മദ് ഷമീർ തുടങ്ങിയവർ സംസാരിച്ചു.