ചാരുംമൂട്: ഒരു ദശാബ്ദക്കാലമായി പടനിലത്ത് പ്രവർത്തിക്കുന്ന പി.കെ.പി പോറ്റി ഗ്രന്ഥശാലയുടെ പതിനൊന്നാം വാർഷികം 29 ന് വൈകിട്ട് 4 ന് പാലമേൽ എൽ.പി.എസ് ഓഡിറ്റോറിയത്തിൽ നടക്കും. നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് ഉദ്ഘാടനം ചെയ്യും. മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തും. സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ,​ കലാകായിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കും. ഹയർ സെക്കന്ററി വിഭാഗത്തിലെ ഏറ്റവും മികച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് അവാർഡുകളും വിതരണം ചെയ്യുമെന്ന് ഗ്രന്ഥശാലാ സെക്രട്ടറി ആർ.ശശിധരൻ അറിയിച്ചു.