
ചെറുകോൽ: ആത്മബോധോദയ സംഘം മാവേലിക്കര ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിൽ പന്ത്രണ്ടു വെള്ളിയാഴ്ച വ്രതസമാപനവും ചെറുകോൽ തീർത്ഥാടനവും സമാപിച്ചു. സപ്തദിനങ്ങളിലായി ശുഭാനന്ദാദർശ വിശ്വാസികളായ പതിനായിരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സങ്കേതഭൂമിയിലേക്ക് ഇരുമുടിക്കെട്ടുമായെത്തി ഭഗവൽ ദർശനവും ആനന്ദവും അനുഭവിച്ച് അനുഗ്രഹീതരായി മടങ്ങി. എല്ലാ ദിവസങ്ങളിലും തീർത്ഥാടകരായെത്തിയ വിശ്വാസികൾക്ക് ദേവാനന്ദഗുരുദേവൻ ദർശനം നൽകി. ലോകസമാധാനത്തിനും സർവ്വദോഷശാന്തിക്കുമായി നടത്തിയ ഈ തീർത്ഥാടനത്തിൽ എല്ലാ ദിവസങ്ങളിലും രാവിലെ ഗുരുപൂജ, പ്രാർത്ഥന, ഗുരുദക്ഷിണ, രാവിലെയും വൈകിട്ടും ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേൽപ്പ്, ഇരുമുടിക്കെട്ടു സമർപ്പണം, സമൂഹാരാധന, ബ്രഹ്‌മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികളുടെ അനുഗ്രഹപ്രഭാഷണം, സമൂഹസദ്യ, പ്രസാദ വിതരണം എന്നിവ നടന്നു.