
ഹരിപ്പാട്: കുമാരപുരം 1449-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ 96-ാംമത് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് വി.ബെന്നി കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി 2023-24 സാമ്പത്തിക വർഷത്തെ ഓഡിറ്റിന് വിധേയമായിട്ടുള്ള കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, എച്ച്.എസ്.സ, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് - മെമെന്റോ എന്നിവ വിതരണം ചെയ്തു. ഐ. എസ്. ആർ ഒയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച മുൻ ഭരണ സമിതി അംഗം ആനന്ദവിജയകുമാറിന്റെ മകൾ അനുജ വിജയനെ അനുമോദിച്ചു. സെക്രട്ടറി ഡി. ശ്രീജിത്ത് സ്വാഗതവും ഭരണ സമിതി അംഗം ആർ. ബിജു വേലിയിൽ നന്ദിയും പറഞ്ഞു.