
മുഹമ്മ: ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കാവുങ്കൽ വടക്കേ തറമൂടിന് സമീപമുള്ള വളവിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി മാവിൻചുവട്-കപ്പേള റെസിഡന്റ് അസോസിയേഷൻ മുഹമ്മ (മകരം) കെ.പി.എം യു.പി സ്കൂളിന് സമീപം സംഘടിപ്പിച്ച പ്രശ്ന പരിഹാര ജനകീയ സദസ് മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. മകരം മാനേജിംഗ് കമ്മറ്റിയംഗം എൻ. അനിൽകുമാർ വിഷയാവതരണം നടത്തി. അപകട മുന്നറിയിപ്പ് നൽകുന്ന ട്രാഫിക് ലൈറ്റുകളും കൈവരികളും വളവ് തിരിയുന്നതിനുള്ള ദിശാബോർഡുകളും ഉടൻ സ്ഥാപിക്കണമെന്നും സർവേനടപടികൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് എത്രയും പെട്ടെന്ന് നേരേയാക്കണമെന്നും ജനകീയ സദസ് ആവശ്യപ്പെട്ടു. പഞ്ചായത്ത് മെമ്പർമാരായ എം. ചന്ദ്ര, എസ്. ടി. റെജി, വി. വിഷ്ണു, മകരം പ്രസിഡന്റ് ബി. രാധാകൃഷ്ണൻ, ജനറൽ കൺവീനർ പൗലോസ് നെല്ലിക്കാപ്പള്ളി, രക്ഷാധികാരി സി.കെ.മണി, വൈസ്. പ്രസിഡന്റ് കെ. കെ. കുഞ്ഞുമണി, കാവുങ്കൽ എന്റെ ഗ്രാമം ചെയർമാൻ അഡ്വ. സജി, കാവുങ്കൽ ദേവസ്വം മാനേജർ കെ.പി. ഉണ്ണികൃഷ്ണൻ, രത്നാകരൻ തുരുത്തിക്കാട്, കെ.കെ.സാനു, വി.ആർ. രഘുവരൻ, വേദാനന്ദൻ, പി. എസ്. സന്തോഷ് കുമാർ, കുടുംബശ്രീ - അയൽക്കൂട്ടം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.