ghh


ഹരിപ്പാട്: ലോകബാങ്ക് മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾ സന്ദർശിച്ചു.കടൽഭിത്തി ഇല്ലാത്ത മുഴുവൻ സ്ഥലങ്ങളിലും പുലിമുട്ട് നിർമ്മിക്കുന്നതിനുള്ള 300 കോടി രൂപയുടെ സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ജലവിഭവവകുപ്പ്മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് വച്ച് നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് മിഷൻ പ്രതിനിധി സംഘം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ സന്ദർശനം നടത്തിയത്. കടൽഭിത്തി ഇല്ലാത്തതുമൂലം ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും സംഘം നേരിൽ കണ്ട് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽഭിത്തി ഇല്ലാത്തുമൂലം കടലാക്രമണം നേരിടുന്ന എല്ലാ സ്ഥലങ്ങളിലും, പ്രദേശങ്ങളിലും ടെട്രോ പോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി, പുലിമുട്ട് നിർമ്മാണത്തിനുള്ള സമഗ്രമായ പ്രോജക്ട് ആവിഷ്‌കരിക്കുമെന്ന് മിഷൻ ഡയറക്ടർ അറിയിച്ചു. ഈ പ്രോജക്ടുകൾ പ്രാവർത്തികമാക്കുന്നതിന് മിഷൻ ഡയറക്ടേറ്റിന്റെ ഭാഗത്ത് സമയബന്ധിതമായ തുടർ നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു.