neeraniyal

ചെന്നിത്തല: പുനരുദ്ധാരണത്തിനായി ചെന്നിത്തല പള്ളിയോടം അച്ചൻകോവിലാറ്റിൽ നീരണിഞ്ഞു. ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ചെന്നിത്തല പള്ളിയോടത്തിന്റെ അമരവും ചുണ്ടും പുതുക്കി പണിയുന്നതിന്റെഭാഗമായി ചെന്നിത്തല പള്ളിയോട കടവിൽ അച്ചൻകോവിലാറ്റിൽ ഭക്തി സാന്ദ്ര നിമിഷത്തിലും വഞ്ചിപ്പാട്ടോടു കൂടിയുമായിരുന്നു നീരണിയൽ. പള്ളിയോട മുഖ്യ ശില്പി അയിരൂർ സന്തോഷ് ആചാരിയുടെ നേതൃത്വത്തിൽ പള്ളിയോട പുനരുദ്ധാരണത്തിന് ആവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചു. ചടങ്ങിന് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറി സന്തോഷ് ചാല , ട്രഷർ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, പള്ളിയോട പ്രതിനിധികളായ രാകേഷ് മഠത്തിൽ വടക്കേതിൽ, സുധീഷ് മംഗലശ്ശേരി, നിർമ്മാണ കമ്മറ്റി ചെയർമാൻ ശ്രീനാഥ് ആഴാത്ത്, കമ്മറ്റി അംഗങ്ങളായ വിജയകുമാരി , അനിത വിജയൻ മോഹൻദാസ്, ശ്രീകുമാർ , രമേശ് മീനത്തേതിൽ ,കരയോഗം യുവജനങ്ങൾ ഉൾപ്പെടെ കരയോഗ അംഗങ്ങളും നേതൃത്വം കൊടുത്തു.