ഹരിപ്പാട്: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വോളിബാൾ ടൂർണമെന്റ് ഒളിമ്പ്യൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ ടി.എം ഗോപിനാഥൻ അദ്ധ്യക്ഷനായി. സമ്മേളനസ്വാഗത സംഘം ചെയർമാൻ ടി.കെ ദേവകുമാർ, ജനറൽ കൺവീനർ എം.സത്യപാലൻ, കൺവീനർ സി.പ്രസാദ്, അഡ്വ.ടി.എസ് താഹ, എസ്.സുരേഷ്, എ.സന്തോഷ്, അഡ്വ.എം.എം അനസലി എന്നിവർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ എ.ഷമീർ സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു. ജനുവരി 5നാണ് ഫൈനൽ. സമ്മാനദാനം മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.