ആലപ്പുഴ : ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം അനുശോചിച്ചു. യോഗത്തിൽ ഗവേഷണ കേന്ദ്രം ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബേബി പാറക്കാടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ. ദിലീപ് രാജേന്ദ്രൻ, പ്രൊഫ. മിനി ജോസ്, അഡ്വ. പ്രദീപ് കൂട്ടാല, അഡ്വ. ദിലീപ് ചെറിയനാട്, ജോസഫ് മാരാരിക്കുളം, എൻ. മിനിമോൾ, ഷീല ജഗധരൻ എന്നിവർ പങ്കെടുത്തു.