
ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില കേരള വായനോത്സവം താലൂക്ക് തല മത്സരം താലൂക്ക് പ്രസിഡന്റ് ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗം വിജയ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റർ ടി. തിലകരാജ് മുഖ്യ പ്രഭാഷണം നടത്തി. 48സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. 59 മുതിർന്നവരും പങ്കെടുത്തു. ആദ്യ 10 പേർക്ക് ജനുവരി 19ന് നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. താലൂക്ക് കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി സ്വാഗതവും പി.ഗോപാലൻ നന്ദിയും പറഞ്ഞു.