ഹരിപ്പാട് : ബാലസംഘം ആറാട്ടുപുഴ വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കർണിവൽ സങ്കടിപ്പിച്ചു. മംഗലം കുറിച്ചിക്കൽ യൂത്ത് സെന്ററിൽ നടന്ന കാർണിവൽ ബാലസംഘം സംസ്ഥാന കമ്മറ്റി അംഗം ശ്രീലേഖ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മാധവ് ലിജു അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി മുഹമ്മദ്‌ നൗറാസ്, ബാലസംഘം മേഖല രക്ഷാധികാരി സ്മിത രാജേഷ്, മേഖല കൺവീനർ എം.സന്തോഷ്‌കുമാർ, വിമൽറോയി, സീ. ആർ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കാലാ, കായിക പരിപാടികൾ നടന്നു.