photo

ചേർത്തല: തണ്ണീർമുക്കം കരിക്കാട് എ.കെ.ജി ഗ്രന്ഥശാലയുടെ വാർഷികാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം സിനിമ സീരിയൽ നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ഫാദർ ഡോ.മാത്യൂസ് വാഴക്കുന്നം മുഖ്യ പ്രഭാഷണം നടത്തി.എംകോം പരീക്ഷയിൽ 3ാം റാങ്ക് നേടിയ നിരഞ്ജന ഷാജി,മികച്ച നാടക നടനുള്ള അവാർഡ് നേടിയ രാജേഷ് കോലനാട് എന്നിവരെ ഹയർ സെക്കൻഡറി അദ്ധ്യപകൻ ഡോ.എ.എസ്.ബെൻ റോയി ആദരിച്ചു. ജി. ശശികല,അഡ്വ.പി.എസ്.ഷാജി,യു.എസ്.സജീവ്,വി.എസ്.സുരേഷ് കുമാർ,നന്ദകുമാർ,എം.പി.സുഗുണൻ,എസ്.നിധിഷ്,കെ.എൻ.ചക്രപാണി,പി.എസ്.അരുൺജിത്ത് എന്നിവർ സംസാരിച്ചു.