jcjjcj

ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വനിതാവേദി കൺവീനർ ശോഭനകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്. എൻ. വി സ്കൂൾ അദ്ധ്യാപിക ബബിത ജയൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ദീപ്‌തി അജയകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ ബാലൻ സി നായർ, സെക്രട്ടറി എസ് രാധാകൃഷ്ണൻ , അജിത വി.അമ്പലപ്പുഴ എന്നിവർ സംസാരിച്ചു. ഇന്ദു സജികുമാർ സ്വാഗതവും ഷീല ശരത് നന്ദിയും പറഞ്ഞു.