ചേർത്തല: ചേർത്തല കാളികുളം ജംഗ്ഷന് വടക്കുവശം ശ്രീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം നടത്തി. സമ്മേളനം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫ.സരിത അയ്യർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് പി.അനിൽകുമാർ അദ്ധ്യക്ഷനായി. വനിതാ യൂണിയൻ സെക്രട്ടറി ജയലക്ഷ്മി അനിൽകുമാർ, കരയോഗം സെക്രട്ടറി ബി.സുരേഷ്,വൈസ് പ്രസിഡന്റ് ഡി.അപ്പുക്കുട്ടൻ, എന്നിവർ സംസാരിച്ചു. എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ഡോ.വി.ശ്രീറാം,ഡോ.എച്ച്.ദേവിക,ഡോ.നിസരി വിനോദ് എന്നിവരേയും പ്രവേശനം ലഭിച്ച ശ്രീശാന്തിനെയും അനുമോദിച്ചു. കലാ കായിക മത്സരങ്ങളും കലാപരിപാടികളും നടത്തി.