
മാന്നാർ: മുകാംബിക കലാക്ഷേത്രം വാർഷികം ഉദ്ഘാടനവും ഡോ.എൽ. ശ്രീരഞ്ജിനിയുടെ കനലെഴുത്ത് കവിതാ സമാഹാരം പ്രകാശനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മാന്നാർ നാഷണൽ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ പി.എ. എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ് പുസ്തകം ഏറ്റുവാങ്ങി. ജനാർദനക്കുറുപ്പ് , ഗിരീഷ് ഇലഞ്ഞിമേൽ, പി.എൻ ശെൽവരാജൻ, രവി പാണ്ടനാട്, ശ്രീകുമാർ ചെറുവല്ലൂർ എം.എ ഷുക്കൂർ, മോഹൻ ദാമോധർ എന്നിവർ സംസാരിച്ചു. മൂകാംബിക കലാക്ഷേത്രം വാർഷികത്തിൽ പരിപാടി അവതരിപ്പിച്ചവരെ മന്ത്രി ആദരിച്ചു.