hfdxf

ആലപ്പുഴ: കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ജൂനിയർ ഫുട്ബാൾ ടൂർണമെന്റ് നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം കുട്ടികൾ വ്യത്യസ്ത പ്രായവിഭാഗങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്തു.വനിതാ വിഭാഗത്തിൽ ചെങ്ങന്നൂർ ഗോൾഡൻ ബൂട്ട് അക്കാഡമി ഒന്നാം സ്ഥാനവും കലവൂർ ഫുട്ബാൾ അക്കാഡമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 13 വയസിൽ താഴെയുള്ളവരുടെ പ്രായ വിഭാഗത്തിൽ ഫുട്ബാൾ അക്കാഡമി കലവൂർ വിജയികളും ദിശ സ്പോർട്സ് അക്കാഡമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പതിനഞ്ചു വയസിൽ താഴെ ഉള്ളവരുടെ പ്രായ വിഭാഗത്തിൽ കലവൂർ ഫുട്ബോൾ അക്കാഡമിയും ക്യാബിനറ്റ് സ്പോർട്സ് അക്കാഡമി ആലപ്പുഴയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഫുട്ബാൾ പരിശീലകരായ ശശി, അനസ്മോൻ ബഷീർ, സലിം, സോക്കർ സുരേഷ്, ദയാൽ,പ്രവീൺ ഷീജ തുടങ്ങിയവർ വിശിഷ്ട അതിഥികളായി.കേരള ബീച്ച് ഫുട്ബാൾ ടീം ക്യാപ്റ്റൻ ലെനിൻ മിത്രൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമീണയുടെ പ്രസിഡന്റ്‌ അനിൽകുമാർ കോതർകാട് സമ്മാന ദാന സമ്മേളനത്തിൽ അദ്ധ്യക്ഷനായി.രക്ഷാധികാരി എം.എം.ജോഷി സംസാരിച്ചു . ഗ്രാമീണ ഫുട്ബാൾ അക്കാഡമി കൺവീനർ സോജുമോൻ സ്വാഗതവും സെക്രട്ടറി ഗിരീഷ് കൊല്ലം പറമ്പ് നന്ദിയും പറഞ്ഞു.