
മാവേലിക്കര: മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് ശതാബ്ദി ഫെസ്റ്റ് പൂർവവിദ്യാർത്ഥി സംഗമവും ഗുരുവന്ദന സമ്മേളനവും മുൻ ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. അലുമ്നി പ്രസിഡന്റ് കെ.ശങ്കരപ്പിള്ള അദ്ധ്യക്ഷനായി. സ്കോളർഷിപ്പ് വിതരണം പൂർവവിദ്യാർത്ഥി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അശ്വമേധം ഫെയിം ജി.എസ്.പ്രദീപ്, സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.കെ.എം.വർഗ്ഗീസ് കളീക്കൽ, മാനേജർ സഖറിയ പി.അലക്സ്, അലുമ്നി രക്ഷാധികാരി മേഴ്സി മാത്യു, സെക്രട്ടറി തോമസ് സഖറിയ, പൂർവ വിദ്യാർത്ഥികളായ ഡോ.ജോസഫ് ഡാനിയേൽ, ഡോ.സൈമൺ ജോർജ്ജ്, രഞ്ജിത്ത് രാമചന്ദ്രൻ, സുനിൽ സുരേന്ദ്രൻ, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പി.ടി.എ പ്രസിഡന്റ് മധു പുളിമൂട്ടിൽ, പ്രോഗ്രാം കോഡിനേറ്റർ കെ.എച്ച്.പോൾ, കേണൽ ഡോ.ജോൺ ജേക്കബ്, ഡോ.വർഗ്ഗീസ് പോത്തൻ, ഷൈനി തോമസ് എന്നിവർ സംസാരിച്ചു. ശതാബ്ദി ഗാനം വയലിനിസ്റ്റ് മാവേലിക്കര വിജയകൃഷ്ണൻ നടത്തി.