മാവേലിക്കര: ഓണാട്ടുകര സാഹിതി സർഗ്ഗവസന്തം വെട്ടിയാർ പ്രേംനാഥ് ജന്മശതാബ്ദി അനുസ്മരണം വെട്ടിയാർ പ്രേംനാഥിൻറെ മകൾ ശുഭ ഉദ്ഘാടനം ചെയ്തു. നാടോടി വൈജ്ഞാനിക ഗവേഷക ഡോ.ഷീന വെട്ടിയാർ അനുസ്മരണം നടത്തി. സാഹിതി പ്രസിഡന്റ് ഡോ.മധു ഇറവങ്കര അദ്ധ്യക്ഷനായി. കെ.ഗംഗാധരൻ വെട്ടിയാർ പ്രേംനാഥിന്റെ നാടോടിപ്പാട്ട് അവതരിപ്പിച്ചു. വെട്ടിയാർ പ്രേംനാഥിന്റെ ഛായാചിത്രം വരച്ചു നൽകിയ ആർട്ടിസ്റ്റ് ഗോപകുമാരിയെ സെക്രട്ടറി സുരേഷ് വർമ്മ ആദരിച്ചു. പ്രഥമ സാമുവൽ ഡേവിഡ് സ്മാരക മാദ്ധ്യമ പുരസ്‌കാരം ലഭിച്ച ബിനു തങ്കച്ചനെ അനുമോദിച്ചു. കാവ്യം സുഗേയത്തിൽ ഉഷ അനാമിക സ്വന്തം കവിത അവതരിപ്പിച്ചു. സുഭദ്രകുട്ടിയമ്മ ചെന്നിത്തലയുടെ അകമലർ കാവ്യസമാഹാരം ബിന്ദു ആർ. തമ്പി അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ജോർജ് തഴക്കര, ജോയിൻറ് സെക്രട്ടറി ശശികുമാർ മാവേലിക്കര, ആർട്ടിസ്റ്റ് ഗോപകുമാരി, സുഭദ്രക്കുട്ടിയമ്മ ചെന്നിത്തല, ബിനു തങ്കച്ചൻ എന്നിവർ സംസാരിച്ചു.