മാവേലിക്കര: കൈത പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന കാർഷിക സെമിനാർ മാവേലിക്കര വൈ.എം.സി.എ പ്രസിഡന്റ് ലെഫ്ന്റനന്റ് കേണൽ ഡോ.ജോൺ ജേക്കബ് ആറ്റുമാലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. തഴക്കര കൃഷിഭവനിലെ അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ എം.വി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കൈത പരിസ്ഥിതി സമിതിയുടെ രക്ഷാധികാരിയായിരുന്ന ടി.ഡി.വർഗീസിൻ്റെ വിയോഗത്തിലുള്ള അനുശോചന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു. സിന്ധു ലാലൻ അനുസ്മരണ പ്രഭാഷണം നടത്തി. തെക്കേക്കര പഞ്ചായത്ത് അംഗം എം.കെ.സുധീർ, പ്രൊഫ.സോണി അച്ചാമ്മ തോമസ്, നിവേദിത എസ്.മാത്യു എന്നിവർ സംസാരിച്ചു. മാവേലിക്കര റയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള എഫ്.സി.ഐ റോഡിലെ മാലിന്യ ചാക്കുകൾ നീക്കി സഞ്ചാരയോഗ്യമാക്കണമെന്ന് കൈത പരിസ്ഥിതി സമിതി ജനറൽ കൺവീനർ ഡോ.സജു മാത്യു ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ ജനുവരി രണ്ടാം വാരം മുതൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും സമിതി തീരുമാനിച്ചു.