
ഹരിപ്പാട്: കുടുംബയോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. ചെറുതന വടക്ക് നെടുമ്പള്ളിൽ വടക്കതിൽ സനിൽകുമാർ (59) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെ അദ്ദേഹത്തിൽ വീട്ടിൽ നടന്ന നക്രാൽ നെടുമ്പള്ളിൽ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് പകൽ 3 ന്. ആയാപറമ്പ് ഹൈസ്ക്കൂൾ ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന പവിത്ര ഫാഷൻസിന്റെ ഉടമയായിരുന്നു. ഭാര്യ: ഗീത. മക്കൾ: പാർവതി, പാർത്ഥിവ് (ഹോട്ടൽ ഒബ്റോയ്, മുംബെയ് )