
ഹരിപ്പാട്: മത്സ്യവ്യാപാരി കച്ചവടത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. പള്ളിപ്പാട് നീണ്ടൂർ തോപ്പിൽ പടീറ്റതിൽ മഹേശൻ (55) ആണ് ഇന്നലെ രാവിലെ 10.30 ഓടെ പിലാപ്പുഴ ഭാഗത്ത് കുഴഞ്ഞു വീണത്. ഉടൻ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഉഷ. മക്കൾ: മനീഷ്, മനു. മരുമക്കൾ:സംഗീത,സ്മൃതി.