ആലപ്പുഴ: കുഴിച്ചുമൂടൽ കൊലപാതകങ്ങളും കളർകോട്ടെ കൂട്ടദുരന്തവും ഉൾപ്പടെ ജില്ലയ്ക്ക് കണ്ണീരോർമ്മകൾ നൽകിയാണ് 2024 വിടവാങ്ങുന്നത്. നവജാത ശിശുക്കളെയും സ്ത്രീകളെയുമുൾപ്പെടെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിന്റെ കുപ്രസിദ്ധി അപമാനമാകുമ്പോഴും, കുറ്റവാളികളെ കൈയോടെ പിടികൂടുകയും നിയമ നടപടികൾക്ക് വിധേയരാക്കുകയും ചെയ്തതിൽ പൊലീസിനും സർക്കാരിനും അഭിമാനിക്കാം. ദേശീയ പാത നിർമ്മാണവും തീരദേശറെയിൽവേ വികസനത്തിനുള്ള ഭൂമിഏറ്റെടുക്കലും ജനറൽ ആശുപത്രിയിലെ ഒ.പി ബ്ലോക്കുമെല്ലാം വലിയ മുന്നേറ്റമായപ്പോൾ, കടപ്പുറം ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും ചികിത്സാ പിഴവുകൾ പരാതികൾക്കും പോരായ്മകൾക്കും കാരണമായി. എങ്കിലും, പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് പുത്തൻ പ്രതീക്ഷയോടെ പുതുവർഷത്തെ വരവേൽക്കുകയാണ് ആലപ്പുഴ.
ജനുവരി
05 - 08: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം എസ്.ഡി കോളേജ് മൈതാനത്ത്
15 : യൂത്ത് കോൺഗ്രസ് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം, എം.പി പ്രവീണിന് ലാത്തി ചാർജിൽ ഗുരുതര പരിക്ക്
19 : മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഡോ.എം.എസ് സ്വാമിനാഥൻ സ്മാരക ഗവേഷണ കേന്ദ്രമായി
19: കടപ്പുറം ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ പഴവീട് സ്വദേശി ആശ മരിച്ചു
30: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 14 പ്രതികൾക്ക് വധശിക്ഷ
ഫെബ്രുവരി
27 : വൈദ്യശാസ്ത്ര വിദഗ്ദ്ധൻ പദ്മശ്രീ ഡോ. എൻ.പി കൊച്ചുപിള്ള അന്തരിച്ചു
മാർച്ച്
15 :അലക്സ് വർഗീസ് ആലപ്പുഴ കളക്ടറായി
ഏപ്രിൽ
04 : പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു
21 : പക്ഷിപ്പനി കേന്ദ്ര സംഘം കുട്ടനാട്ടിൽ
22 : പൂങ്കാവിൽ സഹോദരൻ സഹോദരിയെ കൊന്ന് കുഴിച്ചുമൂടി
മേയ്
28 :കൊച്ചിയിൽ ഗുണ്ടാത്തലവനെ സന്ദർശിച്ച ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
30 : വിഷു ബംബർ പഴവീട് സ്വദേശി വിശ്വംഭരന്
ജൂൺ
4: ലോക്സഭാതിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും ആലപ്പുഴയിൽ കെ.സി.വേണുഗോപാലും വിജയിച്ചു.
13: ഹരിപ്പാട് പേവിഷബാധയേറ്റ സ്കൂൾ വിദ്യാർത്ഥി മരിച്ചു
ജൂലായ്
2: മാന്നാർ സ്വദേശി കലയെ 15 വർഷം മുമ്പ് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന് മൊഴി
17: പുന്നപ്ര സ്വദേശി വിഷ്ണുസാബുവിനെ ഇൻഡോനേഷ്യയിൽ കപ്പലിൽ കാണാതായി
ആഗസ്റ്റ്
11 : തകഴിയിൽ നവജായ ശിശുവിനെ കുഴിച്ചുമൂടിയ കേസിൽ യുവാവും സുഹൃത്തും അറസ്റ്റിൽ
18 : എം.പി മോഹനചന്ദ്രൻ നായർ ജില്ലാ പൊലീസ് മേധാവി
31 : ചേർത്തലയിൽ അമ്മയും സുഹൃത്തും ചേർന്ന് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടു
സെപ്റ്റംബർ
10 : കൊച്ചി സ്വദേശി സുഭദ്രയെ കലവൂരിൽ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി
15 : വിദ്യാഭ്യാസ വിദഗ്ദ്ധനും ചരിത്രകാരനും ഗവേഷകനുമായ മാത്യുതരകൻ അന്തരിച്ചു
28 : നെഹ്റുട്രോഫി ജലമേള
29 : ജർമ്മൻ എഴുത്തുകാരി സിൽവി ബ്രിഗ്രിറ്റ ആലപ്പുഴയിൽ അന്തരിച്ചു
ഒക്ടോബർ
04: ഗൺമാൻമാർക്ക് ക്ളീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്
20 : കർഷക കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽവർഗീസ് കൽപ്പകവാടി അന്തരിച്ചു
25 : ഏഴ് വർഷങ്ങൾക്ക് ശേഷം മണ്ണാറശാലയിൽ ആയില്യം എഴുന്നള്ളത്ത്
നവംബർ
12 : കോമളപുരത്ത് കുറുവാസംഘം
15 : സംസ്ഥാന ശാസ്ത്രോത്സവം ആലപ്പുഴയിൽ
19 : കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ അമ്പലപ്പുഴയിൽ കൊന്നുകുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി
30 : സി.പി.എം ഏരിയാകമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിബിൻ.സി ബാബു ബി.ജെ.പിയിൽ
ഡിസംബർ
02: കളർകോട് കാറും ബസും കൂട്ടിയിടിച്ച് ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു.
05 : മനുഷ്യാവകാശകമ്മീഷൻ അംഗവും മുൻ ജില്ലാ ജഡ്ജിയുമായ ആർ. നടരാജൻ അന്തരിച്ചു
07: മാന്നാർ ജയന്തിക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ
24 : തെരുവുനായ ആക്രമണത്തിൽ ആറാട്ടുപുഴയിൽ കാർത്ത്യായനിക്ക് (88) ദാരുണാന്ത്യം