വള്ളികുന്നം : കടുവിനാൽ പരിയാരത്തുകുളങ്ങര ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടും നവാഹയജ്ഞത്തോടും അനുബന്ധിച്ചുള്ള പറയ്‌ക്കെഴുന്നള്ളത്ത് ജനുവരി 3,4,5,6, തീയതികളിൽ നടക്കും. 3ന് താഴത്തുവീട്ക്ഷേത്രപരിസരം,പള്ളിമുക്ക് , കുന്നത്തു മുക്ക്, ഭഗവതി അയ്യത്ത് ക്ഷേത്രപരിസരം, പടയണിവെട്ടം ക്ഷേത്രവും ക്ഷേത്രത്തിനു വടക്കു ഭാഗം. 4ന് പരിയാരത്തുകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ്, അമൃത സ്കൂളിന് വടക്കും തെക്കുപടിഞ്ഞാറും പടയണിവെട്ടം ക്ഷേത്രത്തിന് തെക്ക് പുത്തൻചന്ത, പേച്ചിറ ക്ഷേത്ര ഭാഗം.5ന് ചത്തിയറ സ്കൂളിന് വടക്കും മാവുള്ളതിൽ-വേടരപ്ലാവ് ചെറ്റാരിക്കൽ ക്ഷേത്രപരിസരങ്ങൾ, പരിയാരത്തുകുളങ്ങര ക്ഷേത്രത്തിന് വടക്ക് ഭാഗം. 6ന് ക്ഷേത്രത്തിന് തെക്ക്,കുമളത്തു കുറ്റി ക്ഷേത്രം,കാഞ്ഞിരത്തിൻമൂട് ഭാഗവും കരയിലെ ബാക്കി ഭാഗങ്ങളും.