ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ ദർശനം റോഡിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുവാൻ കളർകോട് ദർശനം പുരുഷ സ്വയംസഹായ സംഘം വാർഷിക പൊതുയോഗം തീരുമാനിച്ചു. വാർഷികത്തിന് മുന്നോടിയായി സംഘത്തിന്റെ നേതൃത്വത്തിൽ റോഡിനിരുവശവും ശുചീകരിച്ചു. ആർ. രവീന്ദ്രൻ നഗറിൽ ചേർന്ന സമ്മേളനം വിമുക്തഭടൻ പി.എസ്. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. ബാലൻപിള്ള അദ്ധ്യക്ഷനായി. അഡ്വ. ടി.കെ. അശോകൻ, പി. ശൈലകുമാർ, പി.ആർ.രാജേഷ്‌കുമാർ, മനോജ് എസ്. മണി, വി.എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കബഡി അസോസിയേഷൻ റഫറീസ് പാനൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വി. ഉണ്ണികൃഷ്ണൻ, ദേശീയ സെമിനാറിൽ നെല്ലിന്റെ രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രമേയത്തിന് പുരസ്‌കാരം നേടിയ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം മേധാവി ഡോ. എം. സുരേന്ദ്രൻ, അഡ്വ. ടി.കെ. അശോകൻ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി പി.ബി.ബാലൻപിള്ള (പ്രസിഡന്റ്), എം.സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), പി.ശൈലകുമാർ (സെക്രട്ടറി), എച്ച്. ഇസ്മയിൽ (ജോയിന്റ് സെക്രട്ടറി), പി.ആർ.രാജേഷ്‌കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.