
ചേപ്പാട്: പ്രധാനമന്ത്രിയുടെ പ്രഭാഷണ പരിപാടി മൻകി ബാത് ആസ്പദമാക്കിയുള്ള പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനന്തു വിജയ്‌യെ ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ അനുമോദിച്ചു. കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് മഹേഷ് കുമാർ,ജില്ലാകമ്മിറ്റി അംഗം ഗോപിനാഥൻ ഉണ്ണിത്താൻ, കർഷക മോർച്ച ജില്ല വൈസ് പ്രസിഡന്റ് മുരളീധരൻ,ബൂത്ത് പ്രസിഡന്റ് രാജേന്ദ്രൻ നായർ, അഖില ഭാരതീയ പൂർവ സൈനിക സേവ പരിഷത്ത് സംസ്ഥാന സമിതി അംഗം അനിൽ ശങ്കർ കൊക്കാട്ട്, മോഹനകൃഷ്ണൻ നായർ, ശ്രീവല്ലഭൻ, എം.ജി.ആർ കുറുപ്പ്, രാജഗോപാൽ,ചന്ദ്രബാബു,ഡോ.പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.