ചാരുംമൂട്: നൂറനാട് ലപ്രസി സാനിട്ടോറിയത്തിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആശുപത്രി കെട്ടിടങ്ങൾ, സിമറ്റ് നഴ്സിംഗ് കോളേജ് എന്നിവയുടെ ഉദ്ഘാടനം ജനുവരി 3 ന് വൈകിട്ട് 3 ന് മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഫുൾ ഇലക്ട്രിക് ഡന്റൽ ചെയർ സമർപ്പണം, അങ്കണവാടി കുട്ടികൾക്ക് അനുവദിച്ച ബഡുകളുടെ വിതരണം എന്നിവയും ചടങ്ങിൽ നടക്കും. പരിപാടിയുടെ വിജയത്തിലേക്ക് എം.എസ്.അരുൺകുമാർ എം.എൽ.എ ചെയർമാനും,ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വൈസ് ചെയർമാൻമാരായും ആശുപത്രി സൂപ്രണ്ട് കൺവീനറായും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശുപത്രിവികസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായും സംഘാടക സമിതി രൂപീകരിച്ചു.