ചാരുംമൂട്: കരിമുളയ്ക്കൽ ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിശ്വവിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം അഡ്വ.കെ.സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.പി.കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എം.അമൃതേശ്വരൻ, വി.ആർ.സോമൻ, അഡ്വ.നിത, എലിസബത്ത് ജോർജ്, പി.ജെ.ഷിബിമോൾ, ജോമോൻ ചെറിയാൻ ശ്വേത എസ്.നായർ, കെ.ആർ.ശങ്കരൻകുട്ടി, ബിജു കരിമുളയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.