photo

ചാരുംമൂട് : ജെ.സി.ഐ ചാരുംമൂട് ചാപ്റ്ററിൽ 2025 വർഷത്തേക്ക് വി.വിഷ്ണു പ്രസിഡന്റായുള്ള ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എൻ.ആർ. രാജേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിഷ്ണുവിനെ കൂടാതെ എസ്.സുനിൽകുമാർ (സെക്രട്ടറി) ബാബു നന്ദനം (ട്രഷർ ) അഡ്വ.ഗോപാലകൃഷ്ണപിള്ള (പ്രോഗ്രാം ഡയറക്ടർ) ഷാലു വിഷണു (ജെ.സി. ആർ.ടി ചെയർപേഴ്സൺ) നികിത സുനിൽ (ജെ.ജെ ചെയർപേഴ്സൺ) ഇ.കെ.രമണൻ, ബിജു സൈമൺ (വൈസ് പ്രസിഡൻ്റുമാർ) അഡ്വ.വിശ്രുതനാചാരി ചന്ദ്രബാബു (ഡയറക്ടേർസ് ) എന്നിവരാണ് ഭാരവാഹികളായി ചുമതലയേറ്റത്. മുഖ്യാതിഥിയും ചലച്ചിത്ര സംവിധായകനുമായ രാകേഷ് കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐയുടെ പ്രൊഫഷണൽ എക്സലൻസ് അവാർഡ് ഇന്ത്യാ ബുക്ക് ഒഫ് റെക്കാർഡ് ജേതാവ് വിജേഷ് കുമാറിന് സമ്മാനിച്ചു. റീജിയൺ വൈസ് പ്രസിഡന്റ് അർജുൻ മാത്യു, സോൺ പി.ആർ.ഒ രൻജു ക്രിസ്റ്റസ് മാത്യൂ, ശ്യാംകൃഷ്ണൻ, രവികുമാർ , സുരേന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു. ചാപ്റ്ററിന് മികച്ച സംഭാവനകൾ നൽകിയ അഡ്വ. അനിൽ ബാബു, ഭാസ്കരനാചാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.