ചേർത്തല:മാടയ്ക്കൽ സെന്റ് ജോസഫ് കോൺവന്റിന്റെയും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ജനുവരി 5ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. മാടയ്ക്കൽ സാൻജോ പാരിഷ് ഹാളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം ഫോൺ : 8281049712, 9656423624.