
ചേർത്തല:കേരളത്തിലുണ്ടാകുന്ന വ്യാപക മുങ്ങിമരണങ്ങളെ പ്രതിരോധിക്കാൻ സാഹസിക നീന്തൽ താരം എസ്.പി.മുരളിധരന്റെ നേതൃത്വത്തിൽ മൈൽസ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൽ സൊസൈറ്റിയുടെയും വേൾഡ് മലയാളി ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ, സ്വിം കേരളാ സ്വിം പദ്ധതി പ്രകാരം ചേർത്തലയിൽ സംഘടിപ്പിച്ച പരിശീലനക്കളരിയിൽ നീന്തൽ അഭ്യസിച്ച കുട്ടികളുടെ തത്സമയ നീന്തൽ പ്രകടനം അർത്തുങ്കൽ ബീച്ചിൽ വച്ച് 'അർത്തുങ്കൽ ചാരിറ്റബിൽ സൊസൈറ്റിയുടെ ' പങ്കാളിത്തത്തോടെ അരങ്ങേറി. സമാപന സമ്മേളനം കേരള യൂത്ത് കമ്മീഷൻ ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്തു. മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് വി.എസ്.ദിലീപ്കുമാർ മാമ്പുഴക്കരി അദ്ധ്യക്ഷത വഹിച്ചു.മുൻ ദേശീയ നീന്തൽ താരവും ബോളീവുഡ് സെലിബ്രിറ്റികളുടെ പരിശീലകനും ഹിന്ദി സിനിമാ താരവുമായ ആനന്ദ് പരദേശി വിശിഷ്ടതിഥിയായി.അർത്തുങ്കൽ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ജി.ബി.മുകേഷ് കുട്ടികൾക്ക് ജല സുരക്ഷാ സന്ദേശം നല്കി.മുൻ എം.പി എ.എം ആരിഫ്,സിനിമാ താരം ബാബു ജോസ്,സംവിധായകൻ സുനീഷ് വാരനാട്,അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് ഒർഗനൈസിംഗ് സെക്രട്ടറി ബാബു ആന്റെണി,വാദ്യോപകരണ കലാകാരൻ ഡോ.പി.സി.ചന്ദ്രബോസ്, ജോനാരിൻ ഗ്രൂപ്പ് എം.ഡി എ.എ ജോസഫ്,വേൾഡ് മലയാളി ഫെഡറേഷൻ ഇൻഡ്യാ കൗൺസിൽ പ്രസിഡന്റ് ജോബി ജോർജ്ജ്,കോ–ഓർഡിനേറ്റർ ഫ്രാൻസ് മുണ്ടാടൻ,സിനിമാ പ്രൊഡക്ഷൻ കൺട്രോളറും സാമൂഹിക പ്രവർത്തകനുമായ അനിൽ ചെങ്ങന്നൂർ,മൈൽ സ്റ്റോൺ പി.ആർ.ഒ അഷറഫ് എന്നിവർ സംസാരിച്ചു.
മൈൽസ്റ്റോൺ സൊസൈറ്റി സെക്രട്ടറി ഡോ.ആർ പൊന്നപ്പൻ നന്ദി പറഞ്ഞു.കടലിലെ നീന്തൽ പ്രകടനത്തിന് കോസ്റ്റൽ പൊലിസ് സേനാംഗങ്ങളായ തോമസ്,ജോൺ ബ്രിട്ടോ,ഡോമനിക് എന്നിവർ നേതൃത്വം നല്കി.മൂന്നാം ഘട്ട പരിശീലന ക്യാമ്പ് കൊല്ലം ജില്ലയിൽ ജനുവരിയിൽ ആരംഭിക്കുമെന്ന് എസ്.പി മുരളീധരൻ അറിയിച്ചു.