ramesh-chennithala

മാന്നാർ: യജ്ഞങ്ങൾ ആത്മീയ വളർച്ചക്ക് സഹായകരമാണെന്നും നാടിന് ഐശ്യരുവും ഉയർച്ചയും പ്രദാനം ചെയ്യുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടത്തിയ ദുർഗ്ഗാ സ്വാന്തന നിധിയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ക്ഷേത്രസമിതി പ്രസിഡന്റ്കെ.മദനേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കാര്യദർശി അഡ്വ.കെ.വേണുഗോപാൽ, സുജിത്ത് ശ്രീരംഗം, മാന്നാർ മൻമഥൻ. സി.ഒ വിശ്വനാഥൻ, കെ.നാരായണക്കുറുപ്പ്, ഗോപാല കൃഷ്ണൻനായർ, രഘുനാഥൻ നായർ പാർത്ഥസാരഥി, മദനരാജൻ, ലീലാഭായി ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.