മാവേലിക്കര: ടൗൺ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.കെ.വർഗീസ് അദ്ധ്യക്ഷനായി. ഫാ.മനീഷ് മാത്യു ഉദ്ഘാടനം ചെയ്തു. ബോധിനി പ്രഭാകരൻ നായർ പുതുവത്സര സന്ദേശം നൽകി. വാർഡ് മെമ്പർ ലളിത രവീന്ദ്രനാഥ്, സി.എസ്.ശ്രീകുമാർ, മാധവശർമ്മ തുടങ്ങിയവർ സംസാരിച്ചു.