മാവേലിക്കര: പ്രശസ്ത സാഹിത്യകാരൻ പാറപ്പുറത്ത് കെ.ഇ മത്തായിയുടെ 43- ാമത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പാറപ്പുറത്ത് സൗഹൃദ വേദിയുടെയും കാർബൺ ബെയ്സ് ഫിലിം സോസൈറ്റയുടെയും സംയുക്താഭിമുഖ്യത്തിൽ, പാറപ്പുറത്ത് സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച
പുഷ്പാർച്ചന തിക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. ജേക്കബ് ഉമ്മൻ അദ്ധ്യക്ഷനായി. ചടങ്ങിൽ പാർത്ഥസാരഥി വർമ്മ, സാം പാറപ്പുറത്ത്, എലിസബത്ത് സാം, ഡോ.നഥിൻ, പ്രദീപ്, സാം പൈനുംമൂടൻ തുടങ്ങിയവർ സംസാരിച്ചു.