മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജൈവ കാർഷിക വ്യപന യജ്ഞത്തിന്റെ ആദ്യ തൈ നടീൽ പുതിയകാവ് വൈ.എം.സി.എ ഹാളിൽ ഇന്ന് നടക്കും. കെ.വർഗീസ് സാധുജന സഹായ പദ്ധതിയുടെ ഉദ്ഘാടനവും സഹായ വിതരണോദ്ഘാടനവും നടക്കും. മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി തോമസ് ഉദ്ഘാടനം ചെയ്യും. സഹായ വിതരണോദ്ഘാടനം കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി നടത്തും.