photo

ചാരുംമൂട്: ഓണാട്ടുകര മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കുകയും മനുഷ്യരുടെ ജീവന് തന്നെ ആപത്തായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് സലീം പനത്താഴ അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ല അസിസ്റ്റന്റ് സെക്രട്ടറി കെ.ജി സന്തോഷ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി എം. മുഹമ്മദ് അലി, എൻ. രവീന്ദ്രൻ,കെ.ജയമോഹൻ,മിഴ്സ സലിം,സുഭാഷ് മംഗലശേരി,വി.കുട്ടപ്പൻ എന്നിവർ സംസാരിച്ചു.