ആലപ്പുഴ: പുതുവത്സരാഘോഷങ്ങളോടനബന്ധിച്ച് വൈകിട്ട് 3 മണി മുതൽ ആലപ്പുഴ ബീച്ച് ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിന് കർശന നിയന്ത്രണം.ബീച്ച് റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ആലപ്പുഴ ഫോംമാറ്റിംഗ്‌സിന് സമീപമുള്ള അടിപ്പാതയിലൂടെ അടിയന്തര ഗതാഗതം മാത്രമേ അനുവദിക്കൂ, റോഡിലൂടെ ബീച്ച് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.
ആഘോഷങ്ങളുടെ ഭാഗമായി എത്തുന്ന വാഹനങ്ങൾ, റിക്രിയേഷൻ ഗ്രൗണ്ട്, ലൈറ്റ് ഹൗസിന് സമീപം എഫ്.സി.ഐ റോഡ്, സി.സി.എൻ.ബി റോഡ്, ഡച്ച് സ്‌ക്വയറിന് വടക്കു ഭാഗത്തേക്കുള്ള റോഡ്, മുപ്പാലം വടക്കു ഭാഗത്തുള്ള കനാലിന്റെ ഇരു സൈഡിലുമുള്ള റോഡ് എന്നിവിടങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.