
മാവേലിക്കര: കുറത്തികാട് എൻ.എസ്.എസ് ഹൈസ്കൂളിലെ സംസ്കൃത അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പൊൻകുന്നം ചെറുവള്ളി പാവട്ടിയ്ക്കൽ അനൂപ്.ആർ (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.15 നാണ് സംഭവം. സ്കൂളിലേക്ക് പോകാനായി കുറത്തികാട് എൻ.എസ്.എസ് ഹൈസ്കൂൾ ജംഗ്ഷനിൽ ബസ് ഇറങ്ങി നടന്നുപോകവെ കുഴഞ്ഞുവീഴുകയായിരുന്നു. പരിസരവാസികൾ കുറത്തികാട്ടെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാഖി. മക്കൾ: ഭവാനി ദേവി, ഭാനുപ്രിയ.