mc-madhav-anusmaranam

മാന്നാർ: സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന എം.സി മാധവന്റെ ഒമ്പതാം ചരമവാർഷികം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. എൽ.സി അംഗം ടി.ജി മനോജ് അദ്ധ്യക്ഷനായി. പ്രൊഫ.പി.ഡി ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എൻ.സുധാമണി, യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.എം അശോകൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി.കെ പ്രസാദ്, സുരേഷ് മത്തായി,ടി.എ സുധാകരക്കുറുപ്പ്,ലോക്കൽ സെക്രട്ടറി ഷാജി മാനംപടവിൽ, ബിന്ദു രവി എന്നിവർ സംസാരിച്ചു.