ആലപ്പുഴ: മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനുവരി 17ന് എ.ഐ.ടി.യു.സി സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.സി.മധു റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ.പ്രസാദ്, സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ, ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗം ജോയി സി. കമ്പക്കാരൻ എന്നിവർ സംസാരിച്ചു.