photo

ചേർത്തല:ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിന്റെയും സഞ്ജീവനം സാംസ്‌കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സഞ്ജീവനം വിദ്യാഭ്യാസ പുരസ്‌കാരം ഹരിപ്രിയയ്ക്ക് സമർപ്പിച്ചു.കഴിഞ്ഞ അദ്ധ്യയന വർഷം മികച്ച വിജയം നേടിയ മലയാളം ബിരുദ വിദ്യാർത്ഥിക്ക് സഞ്ജീവനം സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ 'സഞ്ജീവനം വിദ്യാഭ്യാസപുരസ്‌കാരം'എൻ.എസ്.ഹരിപ്രിയയ്ക്ക് പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു സമ്മാനിച്ചു.സമ്മേളനം എസ്.ഡി. കോളേജ് മലയാളവിഭാഗം മേധാവി ഡോ. എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.ഡോ.പി.കെ.കുശലകുമാരി ഒ.എസ്.സഞ്ജീവ് അനുസ്മരണ പ്രഭാഷണം നടത്തി.സമിതി ചെയർപേഴ്സൺ സോണി സീതാറാം അദ്ധ്യക്ഷയായി.രസതന്ത്ര വിഭാഗം മേധാവി ഡോ.ധന്യാവിശ്വം, അസോസിയേഷൻ സെക്രട്ടറി വി.എസ്.സദൃശ്യ, ഡോ.ജലജ,ഡോ.അജിത,ഡോ.കല,ഡോ.പി.ജി.പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.മലയാളവിഭാഗം മേധാവി ടി.ആർ.രതീഷ് സ്വാഗതവും സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.ആർ.അഭിലാഷ് നന്ദിയും പറഞ്ഞു.