ചേർത്തല:പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ മാരാരി ബീച്ച് ഫെസ്റ്റിന്റ കലാ സന്ധ്യ നാളെ തുടങ്ങും.വിവിധ കലാകായിക മത്സരങ്ങളോടെ 5വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള,വിവിധ കലാ കായിക മത്സരങ്ങൾ, കലാരംഗത്തെ പ്രമുഖർ അണിനിരക്കുന്ന സ്റ്റേജ് പ്രോഗ്രാമുകളൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തു പകരുന്നതാണ് ആലപ്പുഴയുടെ ടൂറിസം വികസനം. അതിന്റെ ഭാഗമായാണ് മാരാരി ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ രണ്ട് വർഷക്കാലവും ഫെസ്റ്റിവലിലെത്തിയത്.ക്രിക്കറ്റ്,വോളിബാൾ,ഫുട്‌ബാൾ,ക്വിസ് മത്സരം,
കിഡ്സ് ഫെസ്റ്റ്,ഫ്യൂഷൻ തിരുവാതിര മത്സരം എന്നിവ നടന്നു നാളെ കലാസന്ധ്യയ്ക്ക് അരങ്ങുണരും.വൈകിട്ട് 6 ന് അലോഷി പാടുന്നു,8.30 ന് ദിവ്യ എസ്. മേനോൻ,ഹരീബ് ഹനീഫ് എന്നിവർ നയിക്കുന്ന മ്യൂസിക് ബാൻഡ്.3ന് രാത്രി 7.30 ന് വേടൻ റാപ്പ് മ്യൂസിക്. 4 ന് വൈകിട്ട് 7.30 ന് സുദീപ് കുമാർ,ചിത്ര അരുൺ എന്നിവർ നയിക്കുന്ന ഗാനമേള. 5 ന് വൈകിട്ട് 6ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.എം.എൽ.എ പി.പി.ചിത്തരഞ്ജൻ അദ്ധ്യക്ഷത വഹിക്കും.മന്ത്രി പി.പ്രസാദ് സമ്മാനദാനം നിർവഹിക്കും, കെ.സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും. വൈകിട്ട് 7.30ന് അതുൽ നറുകര നയിക്കുന്ന ഫോക്ഗ്രാഫർ ലൈവ് മ്യൂസിക് ബാൻഡ്.