ആലപ്പുഴ: സോഫ്റ്റ് വെയർ തകരാർ പരിഹരിച്ചതിനെ തുടർന്ന് മുതൽവില്ലേജ് ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. അഞ്ച് ദിവസത്തോളം നീണ്ടുനിന്ന സോഫ്റ്റ് വെയർ തകരാർ വിവിധ സർട്ടിഫിക്കറ്റ്, റിക്കവറി, നികുതി അടക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളെ ബാധിച്ചിരുന്നു.
ഇതുകാരണം ആഡംബര നികുതി ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് റവന്യു വകുപ്പിന് ഉണ്ടായത്. നേരിട്ട് പണം സ്വീകരിച്ച് രസീത് നൽകുന്ന സംവിധാനം ഇല്ലാത്തത് ജനത്തെ കഷ്ടത്തിലാക്കി. 31ന് മുമ്പ് പരമാവധി റവന്യൂ റിക്കവറി പണം പിരിക്കണമെന്ന സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നു. ഇന്നലെയാണ് സോഫ്റ്റ് വെയർ അപ്ഡേഷൻ പൂർത്തിയാക്കി സേവനങ്ങൾ പുനരാംഭിച്ചത്.