ആലപ്പുഴ: കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജോസഫിന്റെ ഒന്നാമത് ചരമ വാർഷിക ദിനാചരണം ചടയംമുറി ഹാളിൽ കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബേബി പാറക്കാടൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു.
മുരളി പരിയാത്ത്,എൻ.അജിത്ത് രാജ്,അഡ്വ.ജോസഫ് മാത്യു, ജോർജ് തോമസ് ഞാറക്കാട്,ജേക്കബ് എട്ടുപറയിൽ,സാബു കന്നിട്ട, ബിനു മദനൻ, ലൈസമ്മ ബേബി,എൻ.മിനിമോൾ എന്നിവർ പങ്കെടുത്തു.